Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FlyDubai

ര​ക്തം വാ​ർ​ന്നി​ട്ടും വി​മാ​നം കൈ​വി​ട്ടി​ല്ല; 174 പേ​രു​ടെ ജീ​വ​ൻ കാ​ത്ത സ്മി​ത്തി​ന്‍റെ ധീ​ര​ത​യ്ക്ക് മോ​ദി​യു​ടെ അ​ഭി​ന​ന്ദ​നം

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്തി​നു​ള്ളി​ൽ സ​ഹ​പൈ​ല​റ്റി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി​ട്ടും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ഛാ​റി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ഡി​യോ കോ​ളി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ച്ഛാ​റു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ധൈ​ര്യ​ത്തെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​യും പ്ര​ധാ​ന​മ​ന്ത്രി പ്ര​ശം​സി​ച്ചു.

ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പോ​യ ഫ്ലൈ​ദു​ബാ​യി എ​ഫ്സെ​ഡ് 1073 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. 174 പേ​രു​മാ​യി പ​റ​ന്നു​കൊ​ണ്ടി​രു​ന്ന വി​മാ​ന​ത്തി​ന്‍റെ സ​ഹ​പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ മ​ച്ഛാ​റി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വി​മാ​നം ഏ​ക​ദേ​ശം 14,000 അ​ടി താ​ഴേ​ക്ക് പ​തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ച്ഛാ​ർ കോ​ക്പി​റ്റ് വാ​തി​ൽ തു​റ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ച് ആ​ക്ര​മി​യെ കീ​ഴ​ട​ക്കി. തു​ട​ർ​ന്ന് വി​മാ​നം സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. കു​ത്തേ​റ്റ് താ​ൻ നി​ല​ത്തു​വീ​ണെ​ങ്കി​ലും യാ​ത്ര​ക്കാ​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന ചി​ന്ത​യാ​ണ് ത​ന്‍റെ മ​ന​സു​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ച്ഛാ​റി​ന്‍റെ ധൈ​ര്യ​ത്തെ മോ​ദി നേ​ര​ത്തെ ത​ന്നെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും അ​ദ്ദേ​ഹ​ത്തെ വീ​ര​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് പ്ര​ശം​സി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ച്ഛാ​റി​നെ ആ​ദ്യം സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്കി​ലെ ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം അ​ബു​ദാ​ബി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up